മലങ്കര ഓർത്തഡോക്സ് സഭയുടെ പൗരാണിക ഭദ്രാസനങ്ങളിലൊന്നായ കൊല്ലം ഭദ്രാസനത്തിലെ പുരാതന ദൈവാലയളിലൊന്നായ തലവൂർ വലിയ പള്ളിയിൽ നിന്ന് പിരിഞ്ഞ് 26 ഭവനക്കാരുടെ ഒരു കൂട്ടായ്മയാണ് മഞ്ഞക്കാല പള്ളിയായി രൂപാന്തരപ്പെട്ട മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് പള്ളി. യാത്രാ സൗകര്യം ഇല്ലാത്ത ഈ ദേശത്തുള്ളവർ കണ്ടെത്തിയ 76സെന്റ് സ്ഥലത്ത് ഓല കൊണ്ട് ഒരു ഷെഡ് ഉണ്ടാക്കി സൺഡേ സ്കൂൾ തുടങ്ങുകയും ഏതാനും വർഷങ്ങൾക്ക് ശേഷം ഒരു ചാപ്പലായി, വി. കുർബാനയും മറ്റും അർപ്പിക്കത്തക്ക വിധത്തിൽ പുതുക്കി പണിയുകയും ചെയ്തു.
ആ കാലഘട്ടത്തിൽ പരേതനായ പറങ്കിമാംമുട്ടിൽ വല്ല്യച്ചൻ (യോഹന്നാൻ കത്തനാർ) അത്യാവശ്യ കർമ്മാനുഷ്ഠാനങ്ങൾ നടത്തി സഹായിച്ചു. 1909 ഡിസംബർ 7- ൽ ആരംഭിച്ച (1085 വൃശ്ചികം 23) പ്രഥമ ദൈവാലയത്തിന് അന്നത്തെ മലങ്കര മെത്രാപ്പോലീത്തയും പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അഞ്ചാമൻ തിരുമേനിയാണ് ദൈവാലയ നിർമ്മാണത്തിന് അനുവാദ കൽപ്പന നൽകിയത്. അതിനുശേഷമുള്ള ദൈവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹി ച്ചത് ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് (പരിശുദ്ധ ഗീവർഗ്ഗീസ് ദ്വിതീയൻ ബാവ) മെത്രാപ്പോലീത്തയാണ്. വി. കുർബാനയിൽ അഞ്ചാം തുബ്ദേനിൽ സ്മരിക്കപ്പെടുന്ന ദുഃഖിതന്മാരിൽ തലവനും താപസശ്രേഷ്ഠനുമായ പരിശുദ്ധ മാർ ശെമവൂൻ ദെസ്തുനി പിതാവിന്റെ നാമധേയത്തിലാണ് ഈ ദൈവാലയം സ്ഥാപിക്കപ്പെട്ടത്. തലവൂർ ദേശത്തിലെ രണ്ടാമത്തെ ദൈവാലയവും പരിശുദ്ധ മാർ ശെമവൂൻ ദെസ്തുനിയുടെ നാമത്തിൽ പരിശുദ്ധ സഭയിൽ ഉള്ള മൂന്ന് പള്ളികളിൽ ഒന്നുമാണ് മഞ്ഞക്കാല മാർ ശെമവൂൻ ദെസ്തനി ഓർത്തഡോക്സ് ഇടവക.
ഈ ദൈവാലയം ഒരു ഇടവകയായി രൂപപ്പെടുന്നതിന് പ്രധാന പങ്ക് വഹിച്ചത്, ഇടവക പട്ടക്കാരൻ ദിവംഗതനായ പ്ലാവിളയിൽ ദിവ്യശ്രീ പി.എം. മത്തായി കത്തനാരാണ്. ഇപ്പോഴത്തെ ദൈവാലയം 2006 ഡിസംബർ 10-ാം തീയതി അന്നത്തെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ മാത്യൂസ് മാർ എപ്പിഫാനിയോസ് തിരുമനസുകൊണ്ട് ശിലാസ്ഥാപനം നിർവഹിക്കുകയും മൂന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി വി. ദൈവാലയ കൂദാശ 2010 മെയ് 28, 29 തീയതികളിലായി അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുകയും ചെയ്തു. ഉയർന്ന ജീവിത വിശുദ്ധിയുടെയും ആർജവത്വത്തിന്റെയും കഠിന തപശ്ചര്യയുടെയും ഉടമയായിരുന്ന പരിശുദ്ധ മാർ ശെമവൂൻ ദെസ്തനി പിതാവിന്റെ മദ്ധ്യസ്ഥതയിൽ നാനാജാതിമതസ്ഥരായ അനേകം ആളുകൾ അഭയപ്പെടുന്നു.
ഇന്ന് മഞ്ഞക്കാല മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് ഇടവകയിൽ എട്ട് പ്രാർത്ഥനാഗ്രൂപ്പുകളിലായി 290 കുടുംബങ്ങളുണ്ട്. കാലാകാലങ്ങളിൽ ഇടവകയുടെ സർവ്വോന്മുഖമായ പുരോഗതിക്ക് നേതൃത്വം നൽകിയ വൈദികരുടെ സേവനങ്ങൾ വിലമതിക്കാനാകാത്തതാണ്. ഇടവകയുടെ ആത്മീയവും ഭൗതികവുമായ ഉന്നതിക്ക് ആത്മാർത്ഥമായി സഹകരിക്കുന്ന ഇടവകാംഗങ്ങളുടെ നിസ്സ്വാർത്ഥമായ സഹകരണത്താൽ കൊല്ലം മെത്രാസനത്തിലെ തലവൂർ മേഖലയിലെ പ്രധാനപ്പെട്ട പള്ളിയായി മഞ്ഞക്കാലപ്പള്ളി സഭയിൽ പരിലസിക്കുന്നു.
Simeon Stylites or Symeon the Stylite (Classical Syriac: ܫܡܥܘܢ ܕܐܣܛܘܢܐ šamʻun dasṯonáyá, Koine
Greek Συμεών ὁ στυλίτης Symeón o Stylítis, Arabic: سمعان العمودي Simʿān al-ʿAmūdī) (c. 390 – 2
September 459) was a Syriac ascetic saint who achieved notability for living 37 years on a small
platform on top of a pillar near Aleppo (in modern Syria). Several other stylites later followed
his model (the Greek word style means "pillar"). He is known formally as Simeon Stylites the
Elder to distinguish him from Simeon Stylites the Younger, Simeon Stylites III, and Symeon
Stylites of Lesbos.
In order to get away from the ever-increasing number of people who came to him for prayers
and advice, leaving him little if any time for his private austerities, Simeon discovered a
pillar which had survived among ruins in nearby Telanissa (modern-day Taladah in Syria), and
formed a small platform at the top. He determined to live out his life on this platform. For
sustenance small boys from the nearby village would climb up the pillar and pass him parcels of
flat bread and goats' milk. He may also have pulled up food in buckets via a pulley..
The Malankara Orthodox Syrian Church was founded by St. Thomas, one of the twelve
apostles of Jesus Christ, who came to India in A.D. 52. At least from the fourth
century, the Indian Church entered into a close relationship with the Persian or East
Syrian Church. From the Persians, the Indians inherited The East Syrian language and
liturgies, and gradually came to be known as Syrian Christians.
In the sixteenth century Roman Catholic missionaries came to Kerala. They tried to
unite the Syrian Christians to the Roman Catholic Church and this led to a split in the
community. Those who accepted Roman Catholicism are the present Syro-Malabar Catholics.
Later, Western Protestant missionaries came to Kerala and worked among The Syrian
Christians. This also created certain divisions in the community.
In the seventeenth century, the Church came in to relationship with the Antiochene
Church, which again caused splits. As a result of this relationship, the Church received
West Syrian liturgies and practices. The Church entered into a new phase of its history
by the establishment of the Catholicate in 1912.
© Mar Semavoon Desthuni Orthodox Church (Manjakala Pally). All rights reserved - Developed by SOHOB